ജോമോനെതിരെ പരാതി കൊടുത്തത് താനല്ല -ജിഷയുടെ പിതാവ്
text_fieldsപെരുമ്പാവൂർ: പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലിനെതിരെ പരാതി കൊടുത്തത് തൻെറ അറിവോടെയല്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. കോൺഗ്രസുകാരനായ വാർഡ് മെമ്പർ സുനിലും പൊലീസുകാരനായ വിനോദും ചേർന്ന് സർക്കാറിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് വെള്ളപേപ്പറിൽ ഒപ്പിടുവിക്കുകയായിരുന്നു. 1000 രൂപയും തനിക്ക് തന്നതായി പാപ്പു വ്യക്തമാക്കി.
മകൾക്കെതിരായ ആരോപണത്തിനെതിരെ പാപ്പു നൽകിയെന്ന് പറയുന്ന ഈ പരാതിയിൽ പൊലീസ് ജോമോൻ പുത്തൻപുരക്കലിനെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി-വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചനെതിരെ ജോമോന്‍ പുത്തന്‍പുരക്കൽ ആരോപണമുന്നയിച്ചിരുന്നു.തുടർന്ന് തങ്കച്ചൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തനിക്കും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്നും ജോമോന്‍റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടിരുന്നു.
