Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടര്‍മാരുടെ കുറവ്...

ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കും –ആരോഗ്യ മന്ത്രി

text_fields
bookmark_border
ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കും –ആരോഗ്യ മന്ത്രി
cancel

മട്ടന്നൂര്‍:  വിരമിക്കുന്ന ഡോക്ടര്‍മാരുടെ സേവനം കുറച്ചു മാസത്തേക്ക് കൂടി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും പുതിയ നിയമനം നടത്തി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മട്ടന്നൂര്‍ പഴശ്ശിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മഴക്കാല രോഗ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുന്ന സമയത്ത് കൂടുതല്‍ പേര്‍ വിരമിക്കുന്നത് സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കും.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കും. പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികളെ മെച്ചപ്പെടുത്തുക എന്നത് സര്‍ക്കാറിന്‍െറ ലക്ഷ്യമാണ്. ഇതിന്‍െറ മുന്നോടിയായി മുഴുവന്‍ ആശുപത്രികളോടും ഒഴിവുകളും മറ്റു അസൗകര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
TAGS:kk shylaja health department kerala 
Next Story