പോളിറ്റ് ബ്യൂറോ നാളെ വി.എസിന്‍െറ കത്ത് മുഖ്യചര്‍ച്ചയാവും
text_fieldsന്യൂഡല്‍ഹി: സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കും. കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ചേരുന്ന പി.ബിയില്‍ ഉന്നത പദവി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തും ബംഗാളിലെ തിരിച്ചടിയുമാവും മുഖ്യ ചര്‍ച്ച.
വി.എസിനെ അനുനയിപ്പിക്കാന്‍ താല്‍പര്യമെടുത്തിരുന്ന അഖിലേന്ത്യാ നേതൃത്വം, പദവി ആവശ്യപ്പെട്ട് കത്ത് നല്‍കിയത് വിവാദമായതോടെ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും കനത്ത പരാജയം നേരിട്ട വിഷയത്തില്‍ പ്രതിരോധത്തിലാവുന്നതിനാല്‍ വി.എസിനെ എന്നും തുണച്ചിരുന്ന ബംഗാള്‍ ഘടകവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരസ്യ പിന്‍തുണ നല്‍കാനുള്ള സാഹചര്യവും കുറവാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
