Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെണ്‍മക്കളെ...

പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

text_fields
bookmark_border

കോതമംഗലം: രണ്ട് പെണ്‍മക്കളെ പീഡനത്തിന് വിധേയമാക്കിയ പിതാവിനെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം മുല്ലശ്ശേരി സാബുവിനെയാണ് (35) കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. കുട്ടികള്‍ വീട്ടില്‍ തനിച്ചാവുന്ന സന്ദര്‍ഭങ്ങളില്‍ പീഡനത്തിന് വിധേയമാക്കുകയായിരുന്നു. 14, എട്ട് വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് വിധേയരായത്. കുട്ടമ്പുഴ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ ആര്‍. രാജേഷ്, സി.പി.ഒമാരായ ഷിഹാബ്, ഷാജി, ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം സി.ഐ വി.ടി. ഷാജന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
TAGS:molestaion 
Next Story