ഖജനാവിലുള്ളത് 700 കോടി മാത്രം –തോമസ് െഎസക്
text_fieldsതിരുവനന്തപുരം: സംസ്ഥാന ഖജനാവിലുള്ളത് 700 കോടി രൂപ മാത്രമെന്ന് ധനമന്ത്രി തോമസ് െഎസക്. കടമെടുക്കാതെ പുതിയ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിെൻറ സാമ്പത്തിക നില ശരിയായ രീതിയില്‍ എത്താന്‍ മൂന്ന് കൊല്ലമെടുക്കും. എന്നാൽ ജീവനക്കാരുടെ ശമ്പളത്തിലും സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയത്തിലും കുറവു വരാതെ നോക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം തന്നെ ധനവകുപ്പ് വിലയിരുത്തിയിരുന്നു. ഉടന്‍ കൊടുത്തു തീര്‍ക്കേണ്ട ബാധ്യത മാത്രം ആറായിരം കോടിയുണ്ടെന്നാണ് കണക്ക് .കഴിഞ്ഞ സര്‍ക്കാറിെൻറ അവസാന കാലത്ത് പണമില്ലാത്തതിനാല്‍ ചെലവുകള്‍ മാറ്റിവെച്ചതാണ് ബാധ്യത ഇത്രയേറെ ഉയരാന്‍ കാരണം.
സംസ്ഥാന ഖജനാവ് കാലിയാണെന്ന ധനമന്ത്രി തോമസ് ഐസകിെൻറ വാദം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ തള്ളിയിരുന്നു. സംസ്ഥാനത്തിെൻറ സാമ്പത്തികസ്ഥിതി എന്താണെന്ന് അധികാരമേറ്റെടുത്ത ശേഷം മനസിലാകുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ വാദം.