Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്‍.ഡി.എഫിന്‍റെ വിജയ കാരണം ബി.ഡി.ജെ.എസ് -വെള്ളാപ്പള്ളി

text_fields
bookmark_border
എല്‍.ഡി.എഫിന്‍റെ വിജയ കാരണം ബി.ഡി.ജെ.എസ് -വെള്ളാപ്പള്ളി
cancel

ചേര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന് മികച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞത് ബി.ഡി.ജെ.എസിന്‍റെ പ്രകടനം മൂലമാണെന്ന് ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

യു.ഡി.എഫ് വോട്ടുകള്‍ ബി.ഡി.ജെ.എസ് നേടിയതോടെയാണ് എല്‍.ഡി.എഫിന് വിജയം സാധ്യമായത്. ബി.ഡി.ജെ.എസ് വളരും തോറും യു.ഡി.എഫ് ക്ഷയിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടിക്കാരാരും തന്നെ പ്രചരണത്തിന് ക്ഷണിച്ചില്ളെന്നും വിളിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടിയും പ്രചരണത്തിനിറങ്ങുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് വൃദ്ധനും ക്ഷീണിതനുമായ വി.എസല്ല, കരുത്തനും മിടുക്കനുമായ പിണറായി വിജയന് തന്നെയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story