Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജൂൺ ആദ്യ ആഴ്ച തന്നെ...

ജൂൺ ആദ്യ ആഴ്ച തന്നെ പാഠപുസ്തകം എത്തിക്കും: സി. രവീന്ദ്രനാഥ്

text_fields
bookmark_border
ജൂൺ ആദ്യ ആഴ്ച തന്നെ പാഠപുസ്തകം എത്തിക്കും: സി. രവീന്ദ്രനാഥ്
cancel

തിരുവനന്തപുരം: ജൂൺ ആദ്യ ആഴ്ച തന്നെ എല്ലാ സ്കൂളുകളിലും പാഠപുസ്തകം എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. നിലവിൽ ഈ  പദ്ധതിക്കായി ഒരു കുട്ടിക്ക് അഞ്ച് മുതൽ ഏഴ് രൂപവരെയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

അറ്റകുറ്റപണി, നവീകരണം, ശുചിമുറികളുടെ നിർമാണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒാരോ സ്കൂളിനും പ്രത്യേകം മാർഗരേഖ തയാറാക്കണമെന്നാണ് അഭിപ്രായം. അതിനുള്ള നടപടികൾ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് ഉടൻ ആരംഭിക്കും. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cravidranath
Next Story