Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതങ്കച്ചനെതിരായ...

തങ്കച്ചനെതിരായ ആരോപണത്തിന് അടിസ്ഥാനമില്ല -സാജു പോള്‍

text_fields
bookmark_border
തങ്കച്ചനെതിരായ ആരോപണത്തിന് അടിസ്ഥാനമില്ല -സാജു പോള്‍
cancel

പെരുമ്പാവൂർ: ജിഷ വധക്കേസില്‍ പി.പി തങ്കച്ചനെതിരായ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് പെരുമ്പാവൂര്‍ മുന്‍ എം.എൽ.എ സാജു പോള്‍. രാഷ്ട്രീയ പ്രേരിതമായി ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സി.പി.എം തയാറില്ലെന്നും സാജു പോള്‍ പറഞ്ഞു.

അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണമാണ് തന്‍റെ പരാജയത്തിന് കാരണമായത്. ജിഷയുടെ അമ്മ വൈകാരികമായി പറഞ്ഞത് ഏറ്റെടുത്താണ് തനിക്കെതിരെ യു‍.ഡി.എഫ് പ്രചരണം നടത്തിയത്. ഇക്കാര്യത്തിലടക്കം അന്വേഷണം ആവശ്യമാണെന്നും സാജു പോള്‍ പറഞ്ഞു.

അടിസ്ഥാനമില്ലാത്ത ആരോപണം ആര്‍ക്കെതിരെ ഉന്നയിച്ചാലും അതിനൊപ്പം നില്‍ക്കില്ല. തെളിവില്ലാതെ ആരെയും തേജോവധം ചെയ്യാനും കൂട്ടുനില്‍ക്കില്ല. പുതിയ അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Show Full Article
TAGS:n saju paul 
Next Story