Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രോ ടെം സ്പീക്കറുടെ...

പ്രോ ടെം സ്പീക്കറുടെ സത്യപ്രതിജ്ഞ ഇന്ന്

text_fields
bookmark_border
പ്രോ ടെം സ്പീക്കറുടെ സത്യപ്രതിജ്ഞ ഇന്ന്
cancel

തിരുവനന്തപുരം: നിയമസഭയിലെ പ്രോ ടെം  സ്പീക്കറായി സി.പി.എമ്മിലെ എസ്. ശര്‍മ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്ക് പ്രോ ടെം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ജൂണ്‍ രണ്ട്, മൂന്ന് തീയതികളിലാണ് ഇതിനായി സഭ ചേരുക. രണ്ടിനാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പും.

സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കാനാണ് സി.പി.എം തീരുമാനം. 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനവും ഗവര്‍ണര്‍ വിളിച്ചു ചേര്‍ക്കും. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും ജൂലൈ എട്ടിന് ബജറ്റുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
TAGS:kerala niyamasabha 
Next Story