Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം

text_fields
bookmark_border
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം
cancel

കണ്ണൂർ: വളപട്ടണത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവല്ല സ്വദേശികളായ സി.ഡി ജോണി, ആൽഫ്രഡ് എൽവിസ്, ജോണിയുടെ മകൾ കാതറിൻ എന്നിവരാണ് മരിച്ചത്.

രാജസ്ഥാനിൽ ജോലി ചെയ്യുന്ന ജോണി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രിയ, മകൾ ക്രിസ്റ്റിന എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളപട്ടണം ധർമരാജ് ടാക്കീസിന് മുമ്പിൽവെച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കാറും ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയും നേർക്കുനേർ കൂടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story