Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെട്ടേറ്റ സി.പി.എം...

വെട്ടേറ്റ സി.പി.എം പ്രവർത്തകൻ മരിച്ചു

text_fields
bookmark_border
വെട്ടേറ്റ സി.പി.എം പ്രവർത്തകൻ മരിച്ചു
cancel

തൃശൂർ: ഏങ്ങണ്ടിയൂരിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു. ഏങ്ങണ്ടിയൂർ കടപ്പുറം ചെമ്പൻവീട്ടിൽ ശശികുമാർ (44) ആണ് പുലർച്ചെ അഞ്ചരയോടെ മരിച്ചത്.

ഞായറാഴ്ച രാത്രി 12 മണിയോടെ ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപത്തുവെച്ചാണ് ശശി കുമാറിനെ അക്രമികൾ തടഞ്ഞു നിർത്തി വെട്ടിയത്. ബൈക്കിൽ എടവിലങ്ങിലെ വീട്ടിലേക്ക് പോകുകയായിരുന്നു ശശി കുമാർ. ആക്രമണത്തിൽ തകർന്ന ശശി കുമാറിന്‍റെ കാൽ മുറിച്ചുമാറ്റിയിരുന്നു.

കേസിൽ ആറ് പ്രാദേശിക ബി.ജെ.പി പ്രവർത്തകരെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം സംഭവ ദിവസം തന്നെ ആരോപിച്ചിരുന്നു.

Show Full Article
TAGS:bjp 
Next Story