Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോമസ് ഐസക്കിനെ സൊമാലിയയിലെ ധനമന്ത്രിയെന്ന് വിളിച്ച് ജയറാം രമേശ്
text_fieldsbookmark_border
തിരുവനന്തപുരം: തോമസ് ഐസക്കിനെ സൊമാലിയന്‍ ധനമന്ത്രിയായി അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ധനകാര്യ മന്ത്രിയായി ചുമതലയേറ്റ തോമസ് ഐസക്കിനെ അഭിനന്ദനമറിയിക്കാനായി ഫോണില്‍ വിളിക്കവെയാണ്. 'സോമാലിയയുടെ ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍' എന്ന് അദ്ദേഹം പറഞ്ഞത്.
തന്‍റെ ആശംസ കേട്ട് തോമസ് ഐസക് പൊട്ടിച്ചിരിച്ചെന്നും ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി കേരളത്തെ സോമാലിയയോട് ഉപമിച്ചത് വന്‍ വിവാദമായിരുന്നു. ഈ പരാമര്‍ശം മലയാളികളെ ഒന്നടങ്കം അപമാനിക്കുന്നതായിരുന്നുവെന്നും പുതിയ ഫിദല്‍ കാസ്ട്രോയെയും ജി സുധാകരനെയും താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
