Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാൺലൈൻ പെൺവാണിഭം: തിരുവനന്തപുരത്ത് 14 പേർ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഒാൺലൈൻ പെൺവാണിഭ സംഘത്തിലെ 14 പേർ പിടിയിൽ. പത്ത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് ഒാപറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കുടുങ്ങിയത്. ഒരു സീരിയല്‍ നടിയും ഒരു വിദേശ യുവതിയും പിടികൂടിയവരിൽ ഉൾപ്പെടുന്നു.
പെൺവാണിഭ സംഘത്തിൽ നിന്ന് എട്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് സംഘം പെൺവാണിഭം നടത്തിവന്നിരുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
ഒാൺലൈൻ വഴി പെൺവാണിഭം നടത്തുന്നവരെ പിടികൂടാൻ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ഒാപറേഷൻ ബിഗ് ഡാഡി. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭ സംഘത്തിൽപ്പെട്ട നിരവധി പേർ കുടുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
