13ാം നമ്പർ അശുഭ ലക്ഷണമെന്ന് പിണറായി സമ്മതിക്കുമോ -കെ. സുരേന്ദ്രൻ
text_fieldsകൊച്ചി: 13ാം നമ്പർ അശുഭ ലക്ഷണമാണെന്ന് തുറന്ന് സമ്മതിക്കാൻ പിണറായി വിജയന് ആർജവമുണ്ടോയെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പർ കാർ എടുക്കാൻ തയാറായില്ല. കെ. ടി. ജലീൽ (നമ്പർ 12), പിന്നെ തിലോത്തമൻ (നമ്പർ 14), അവസാനത്തെ മന്ത്രിക്കു (നമ്പർ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ ചോദിച്ചു.
വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സി.പി എം, സി.പി.ഐ മന്ത്രിമാർ എന്തുകൊണ്ട് 13 നമ്പർ ഒഴിവാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേയെന്നും സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഇതിന് മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
പിണറായി വിജയൻ സർക്കാർ അധികാരമെറ്റു.
മാധ്യമങ്ങളെല്ലാം സർക്കാരിനെ പുകഴ്ത്തി അത്ഭുത കഥകൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാർത്ത ശ്രദ്ധയിൽപെട്ടത്.
ദൃഡ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പർ കാർ എടുക്കാൻ തയ്യാറായില്ലത്രേ!
കെ. ടി. ജലീൽ (നമ്പർ 12), പിന്നെ തിലോത്തമൻ (നമ്പർ 14), അവസാനത്തെ മന്ത്രിക്കു (നമ്പർ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പം?
വി എസ് മന്ത്രിസഭയിൽ എം. എ. ബേബി പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നുവത്രേ. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യ ലിസവും അടിസ്ഥാനപ്രമാണമാക്കിയ സി പി എം, സി പി ഐ മന്ത്രിമാർ എന്തുകൊണ്ട് 13 നമ്പർ ഒഴിവാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം.
13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാൻ ആർജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
