Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫിന്‍റെ വിവാദ ഉത്തരവുകള്‍; മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച ചേരും

text_fields
bookmark_border
യു.ഡി.എഫിന്‍റെ വിവാദ ഉത്തരവുകള്‍; മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച ചേരും
cancel

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവുകള്‍ പുന:പരിശോധിക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച നടക്കും. മന്ത്രി എ.കെ ബാലന്‍ കണ്‍വീനറായ ഉപസമിതി യു.ഡി.എഫ് സര്‍ക്കാര്‍ ജനുവരി ഒന്നു മുതല്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍  നിയമവിരുദ്ധമായവയാണ് പുന:പരിശോധിക്കുക.
 പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് ഇതു സംബന്ധിച്ച  തീരുമാനമുണ്ടായത്. തുടര്‍ന്ന്  എ.കെ ബാലന്‍ കണ്‍വീനറായി ടി.എം തോമസ് ഐസക്, വി.എസ് സുനില്‍ കുമാര്‍, മാത്യൂ ടി.തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളായ  മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയായിരുന്നു.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ  കാലത്തെ ജനോപകാരപ്രദമായ ഒരു പദ്ധതിയും പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തില്ളെന്ന്  ബുധനാഴ്ച നടന്ന ആദ്യമന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യക്തമാക്കിയിരുന്നു.
ആദ്യ ആറുമാസം ആഴ്ചയില്‍ അഞ്ചുദിവസവും മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാകണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story