മുഖ്യമന്ത്രി ശനിയാഴ്ച ഡല്‍ഹിക്ക്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരെ സന്ദര്‍ശിക്കാന്‍ 28ന് ഡല്‍ഹിക്ക് പോകും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രിയേയും കാണും. സൗഹൃദ സന്ദര്‍ശനമാണെന്നും നിവേദനം നല്‍കാനല്ളെന്നും പിണറായി പറഞ്ഞു. കേന്ദ്ര നേതാക്കളുടെ കൂടിക്കാഴ്ചക്ക് സമയം ലഭിക്കാന്‍ ഡല്‍ഹി റെസിഡന്‍റ് കമീഷണര്‍ ശ്രമിച്ചുവരുകയാണ്. ഇക്കുറി മറ്റു മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അനുഗമിക്കില്ല. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉണ്ടാകുമ്പോള്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരമുണ്ടാകും. അതിനായി പ്രത്യേക സമയം നിശ്ചയിക്കും. സുതാര്യതക്ക് തത്സമയ കാമറ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ ആ സുതാര്യത കേരളം കണ്ടതല്ളേ എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
