എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്, ബജറ്റ് ജൂലൈ എട്ടിന്
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന് നടത്താന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായി. ഗവര്‍ണറുമായി ബന്ധപ്പെട്ട ശേഷം അന്തിമമായി തീരുമാനമെടുക്കുമെന്ന് ആദ്യമന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജൂണ്‍ മൂന്നിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.
പി. ശ്രീരാമകൃഷ്ണനെയാണ് സ്പീക്കറായി സി.പി.എം നിശ്ചയിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനം ജൂണ്‍ 24നും പുതിയ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് ജൂലൈ എട്ടിനും അവതരിപ്പിക്കാനാണ് തീരുമാനം. ജൂലൈ അവസാനം വരെ നിയമസഭാസമ്മേളനം ചേര്‍ന്നേക്കും. എസ്. ശര്‍മയെ പ്രോ ടെം സ്പീക്കറായി നിയോഗിക്കാനും തീരുമാനമായി. കഴിഞ്ഞ തവണ എന്‍. ശക്തനായിരുന്നു ഈ ചുമതല. പ്രോ ടെം സ്പീക്കര്‍ക്ക് മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.