മൂന്നാംനിലയിലെ ഫ്ലാറ്റില്‍ നിന്ന് ക്ലിഫ്ഹൗസിലേക്ക്
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് എതിര്‍വശത്ത് സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ മൂന്നാംനിലയില്‍നിന്ന് ക്ളിഫ് ഹൗസിലേക്ക് കൃത്യമായ രാഷ്ട്രീയദൂരമുണ്ടെങ്കിലും അധികം ആരവങ്ങളില്ലാതെയാണ് ഈ കുടുംബം താമസംമാറാന്‍ തയാറെടുക്കുന്നത്. 15 വര്‍ഷത്തെ ഫ്ളാറ്റ് ജീവിതത്തിനുശേഷം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ഇനി ക്ളിഫ ്ഹൗസിലാണ്. സത്യപ്രതിജ്ഞാ ചടങ്ങിന്‍െറ തലേന്നും ആശംസനേരാന്‍ ഏറെപ്പേര്‍ ഫ്ളാറ്റില്‍ എത്തുന്നുണ്ട്. ഭര്‍ത്താവിനെപോലെതന്നെ പാര്‍ട്ടി തീരുമാനത്തിനപ്പുറം കമലക്കും മറ്റൊരു വാക്കില്ല. പാര്‍ട്ടിസാരഥ്യംവഹിച്ച കാലത്തെല്ലാം താങ്ങായി ഒപ്പംനിന്ന കമലക്ക് ഭര്‍ത്താവിന്‍െറ പുതിയ നിയോഗത്തിലും ദൗത്യത്തിന് മാറ്റമില്ല. ആശംസകളുമായത്തെുന്നവരെ സ്വീകരിക്കാന്‍ ഫ്ളാറ്റില്‍ അവര്‍ സജീവമായുണ്ട്.
പാര്‍ട്ടി ഏല്‍പ്പിച്ച സ്വാഭാവിക പദവിയെന്നാണ് പിണറായിയുടെ മുഖ്യമന്ത്രിപദത്തെക്കുറിച്ച് കമലയുടെ അഭിപ്രായം. ‘വീട്ടില്‍ പാര്‍ട്ടി കാര്യങ്ങളോ രാഷ്ട്രീയമോ അധികം സംസാരിക്കില്ല. മറ്റുള്ളവര്‍ പറഞ്ഞോ പത്രങ്ങളിലോ ഒക്കെയാണ് താന്‍ കാര്യങ്ങളറിയുന്നത്. പാര്‍ട്ടിപ്രവര്‍ത്തനത്തിരക്കില്‍ കുറച്ചുനേരമാണ് വിശ്രമം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കും. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. സൗഹൃദം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ ഇന്നും നിഷ്ഠയുണ്ട്’ -അലങ്കാരങ്ങളില്ലാത്ത വാക്കുകളില്‍ കമല ഭര്‍ത്താവിനെക്കുറിച്ച് പറയുന്നതിങ്ങനെ.
വീട്ടിലത്തെിയാല്‍ കറകളഞ്ഞ ഗൃഹനാഥനാണ് പിണറായി. പേരക്കുട്ടികള്‍ക്കൊപ്പം കളിക്കാനും റെഡി. സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ആതിഥേയനാകും. ആവശ്യമായ കാര്യങ്ങളിലേ കര്‍ക്കശക്കാരനാവൂ. പതിവ് ചിട്ടകളെല്ലാം കൃത്യസമയത്ത് നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമുണ്ട്. രാവിലെ അഞ്ചിന് ഉറക്കമെഴുന്നേല്‍ക്കുന്നത് മുതല്‍ വ്യായാമത്തിലും പത്രവായനയിലും ഓഫിസ് കാര്യങ്ങളിലുമെല്ലാം ഈ ചിട്ട പാലിക്കും. ഉച്ചഭക്ഷണത്തിന് വീട്ടിലത്തെിയാല്‍ 20 മിനിറ്റ് വിശ്രമം.
പാര്‍ട്ടി പരിപാടികളോ യോഗങ്ങളോ ഉണ്ടെങ്കില്‍ അതും നിര്‍ബന്ധമില്ല. ആഹാരകാര്യങ്ങളില്‍ ശാഠ്യങ്ങളില്ല. രാത്രി ദോശയോ പഴവര്‍ഗങ്ങളോ ആണ് ഇഷ്ടം. സാമൂഹികമാധ്യമങ്ങളടക്കം പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ ഉത്സാഹിയാണ്. ഇതിനായി സമയവും നീക്കിവെക്കും. മുന്‍കാലങ്ങളില്‍ കുടുംബസമേതം യാത്രക്ക് സമയം കണ്ടത്തെിയിരുന്നു. ഇപ്പോള്‍ തിരക്ക് കൂടിയതോടെ ഇത്തരം യാത്രകള്‍ കുറവാണെന്ന് കമല പറയുന്നു.
തലശ്ശേരി സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായിരുന്ന കമല 2013ലാണ് വിരമിച്ചത്. വീണ, വിവേക് കിരണ്‍ എന്നിവരാണ് മക്കള്‍. അഡ്വ. സുനീഷ്, ദീപ പ്രകാശ്ബാബു എന്നിവര്‍ മരുമക്കളും. ഇഷാന്‍ വിജയും വിവാനും പേരക്കുട്ടികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.