പാര്‍ട്ടിയാണ് ജയരാജന്‍െറ കുടുംബം
text_fieldsകണ്ണൂര്‍: വിപുലമായ പാര്‍ട്ടി കുടുംബമാണ് ഇ.പി. ജയരാജന്‍േറത്. ആഹ്ളാദ നിമിഷത്തിന് സാക്ഷികളാകാന്‍ അവരെല്ലാം തിരുവനന്തപുരത്തത്തെിയിട്ടുണ്ട്. ഭാര്യ ഇന്ദിരയും മക്കള്‍ ജയ്സനും ജിതിങ്രാജും ഇവരുടെ ഭാര്യമാരായ ജില്‍നയും സംഗീതയും തിങ്കളാഴ്ച തന്നെ തലസ്ഥാനത്തേക്ക് പോയിരുന്നു. സഹോദരിയും കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റുമായ ഇ.പി. ഓമനയും കുടുംബവും മറ്റൊരു സഹോദരി ഭാര്‍ഗവിയും ബന്ധുക്കളും സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ പോയിട്ടുണ്ട്. ഭാര്യാസഹോദരിയായ പി.കെ. ശ്രീമതി എം.പിയോടൊപ്പം വേറെയും കുടുംബഗ്രൂപ് തലസ്ഥാനത്തുണ്ട്.
ജയരാജന്‍ കുടുംബത്തിന്‍െറ പരീക്ഷണമായിരുന്ന ഒരു കാലമുണ്ട്. 15ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ തീവണ്ടിയില്‍ വെച്ച് വെടിയേറ്റ 1995 ഏപ്രില്‍ 12 എന്ന കറുത്തദിനം. കോളിളക്കമുണ്ടാക്കിയ ഈ സംഭവത്തത്തെുടര്‍ന്ന് ജയരാജന്‍ മാസങ്ങളോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. കഴുത്തില്‍ ഇപ്പോഴും വെടിയുണ്ട ബാക്കിയുണ്ട്. അതിന്‍െറ വേദനയും കഴുത്തിനേറ്റ ക്ഷതവും പൊതുപ്രവര്‍ത്തനം പോലും നിര്‍ത്തേണ്ടി വരുമെന്ന അവസ്ഥ സൃഷ്ടിച്ചിരുന്നു. പ്രസംഗിക്കാതിരിക്കാനും യാത്രകള്‍ ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
അല്‍പകാലം പാര്‍ട്ടി ജയരാജന് വിശ്രമം നല്‍കി. പക്ഷേ, ഉത്തരവാദിത്തം വീണ്ടും തേടിയത്തെി. ചികിത്സയും പൊതുപ്രവര്‍ത്തനും ഒരുമിച്ച് കൊണ്ടുപോയതിന്‍െറ സ്വകാര്യ ദു:ഖങ്ങളെല്ലാം കണ്ടറിഞ്ഞ കുടുംബത്തിന് ആഹ്ളാദിക്കാന്‍ ഏറെ വക നല്‍കുന്നതാണ് ഇപ്പോഴത്തെ നിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
