മകനെയോര്‍ത്ത് അഭിമാനത്തോടെ...
text_fieldsകുറ്റിപ്പുറം: ആദ്യ ആണ്‍തരിയെ പ്രൈമറി വിദ്യാഭ്യാസത്തിനായി പൈങ്കണ്ണൂര്‍ സ്കൂളിലയച്ചതും അഞ്ചാം ക്ളാസിലേക്ക് ജയിച്ചതിനെതുടര്‍ന്ന് വെളിമുക്ക് ഗവ. യു.പി സ്കൂളില്‍ ചേര്‍ത്തതും ഇന്നലെ കഴിഞ്ഞപോലെയോര്‍ത്തെടുത്തു, തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കുഞ്ഞഹമ്മദ് ഹാജി. ടൂറിസം മന്ത്രിയായി ബുധനാഴ്ച ഡോ. കെ.ടി. ജലീല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാനുള്ള യാത്രക്കിടെ ഫോണില്‍ സംസാരിച്ചപ്പോള്‍ പിതാവ് കൂരിപ്പറമ്പില്‍ തെക്കുമ്പാട്ട് കുഞ്ഞഹമ്മദ് ഹാജിക്കും ഭാര്യ നഫീസക്കും മകനെക്കുറിച്ച് പറയാനേറെ.
ചൊവ്വാഴ്ചയാണ് ഇരുവരും മരുമകളുടെയും പേരക്കുട്ടികളുടെയും കൂടെ തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. ഉന്നതങ്ങളിലത്തെിയാലും മകന്‍ നീതിയുടെ പര്യായമാകുമെന്നതില്‍ തര്‍ക്കമില്ളെന്നാണ് ഉമ്മ നഫീസക്ക് പറയാനുള്ളത്. ജലീലിന്‍െറ ഉമ്മയുടെ മാതാവായിരുന്ന പാറയില്‍ പാത്തുമ്മു ഹജ്ജുമ്മയുടെ അന്ത്യാഭിലാഷമായിരുന്നു പേരമകന്‍െറ മന്ത്രിപദവി. തന്‍െറ മണ്ഡലത്തിലത്തെുകയെന്നതാണ് ഭര്‍ത്താവിന് പ്രധാനമെന്ന് വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ ഭാര്യ ഫാത്തിമക്കുട്ടി പറഞ്ഞു. കുറ്റിപ്പുറം ഗവ. ഹൈസ്കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി സ്വകാര്യ കോളജിലാണ് പ്രീഡിഗ്രി ജലീല്‍ പൂര്‍ത്തിയാക്കിയത്. ഡിഗ്രിയും പി.ജിയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍നിന്ന്.
1991ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.ഫില്ലിന് ചേര്‍ന്നു. കോളജ് പഠനകാലത്ത് എം.എസ്.എഫ് ബാനറില്‍ മത്സരിച്ച് ചെയര്‍മാനായി. 93ല്‍ എം.ഫില്‍ പഠനം പൂര്‍ത്തിയാക്കിയ ജലീല്‍ 1994ല്‍ പി.എസ്.എം.ഒ കോളജില്‍ ചരിത്രാധ്യാപകനായി ചേര്‍ന്നു. കേരള സര്‍വകലാശാലയില്‍നിന്ന് 2005ല്‍ ഡോക്ടറേറ്റ് ലഭിച്ചു.അമേരിക്കയില്‍ വിദ്യാര്‍ഥിനിയായ അസ്മാബീവി, ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി മുഹമ്മദ് ഫാറൂഖ്, വളാഞ്ചേരി എം.ഇ.എസില്‍നിന്ന് പ്ളസ് ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന മകള്‍ സുമയ്യ ബീഗം എന്നിവരാണ് മക്കള്‍. കാലിഫോര്‍ണിയയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ കിളിക്കോട്ടില്‍ അജീഷ് മരുമകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
