‘ലക്ഷ്മി’യില്‍ എല്ലാവരും സന്തോഷത്തിലാണ് ...
text_fieldsതിരുവനന്തപുരം: പട്ടം എല്‍.ഐ.സി റോഡ് കുന്നുംപുറം ലെയ്നിലെ ‘ലക്ഷ്മി’യില്‍ എല്ലാവരും സന്തോഷത്തിലാണ്. മൂന്നുപതിറ്റാണ്ടിലേറെയായി തലസ്ഥാനത്തെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിപദവിയിലേക്കുയരുമ്പോള്‍ ഭാര്യ സുലേഖയും മക്കളും അഭിമാനം കൊള്ളുന്നു.
കമ്യൂണിസ്റ്റുകാരന്‍െറ കാര്‍ക്കശ്യത്തോടെ പ്രശ്നങ്ങളെ നേരിടുന്ന കടകംപള്ളി വീട്ടിലത്തെിയാല്‍ സൗമ്യനാണ്. ഇനിയുള്ള നാളുകളില്‍ അദ്ദേഹത്തിന്‍െറ തിരക്ക് വര്‍ധിക്കും. തങ്ങള്‍ക്കൊപ്പം ചെലവിടുന്ന സമയവും കുറയും. അതിന്‍െറ ആശങ്കമാത്രമാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്.
അതേസമയം പുതിയ ചുമതല ഭംഗിയായി നിറവേറ്റാനുള്ള തയാറെടുപ്പിലാണ് കടകംപള്ളി. പുതിയ നിയോഗം പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്‍െറയും പിന്തുണയോടെ ഭംഗിയായി നിറവേറ്റും -കടകംപള്ളി നയം വ്യക്തമാക്കി. തിരുമല എ.എം.എച്ച്.എസ്.എസ് അധ്യാപികയാണ് സുലേഖ. അരുണ്‍ (ടെക്നിക്കല്‍ ഓഫിസര്‍, രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി), അനൂപ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്, എറണാകുളം) എന്നിവരാണ് മക്കള്‍. മരുമകള്‍ സ്മൃതി ശ്രീകുമാര്‍ ടെക്നോപാര്‍ക്കില്‍ ജോലിനോക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
