അതിദി വധക്കേസ്: രണ്ടാനമ്മ കീഴടങ്ങി
text_fieldsകോഴിക്കോട്: ഏഴു വയസ്സുകാരി മകള്‍ അതിദിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛന്‍െറ അറസ്റ്റിനു പിന്നാലെ രണ്ടാനമ്മയും പൊലീസില്‍ കീഴടങ്ങി. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന റംല ബീഗം എന്ന ദേവികയാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ പൊലീസില്‍ കീഴടങ്ങിയത്. വിചാരണക്കോടതിയുടെ അറസ്റ്റുവാറണ്ടിന് തൊട്ടുപിന്നാലെ അദിതിയുടെ അച്ഛനായ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഭാര്യ ദേവികയും പൊലീസില്‍ കീഴടങ്ങിയത്. ഇരുവരെയും കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ശങ്കരന്‍ നായര്‍ മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ സാക്ഷിവിസ്താരത്തിനിടെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായി കോടതിക്ക് ബോധ്യപ്പെട്ടത്. പ്രതികള്‍ വിചാരണക്ക് ഹാജരാവാതിരുന്നതോടെ വിസ്താരം ജൂണ്‍ 13ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ജഡ്ജ് ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്‍െറയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണ് ബിലാത്തിക്കുളം ബി.ഇ.എം യു.പി.സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന അതിദി മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
