Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാര്‍ട്ടേഴ്സില്‍ ഗുണ്ടാവിളയാട്ടം; കുഞ്ഞിനെ താഴെയിട്ടു

text_fields
bookmark_border
  • കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്
ക്വാര്‍ട്ടേഴ്സില്‍ ഗുണ്ടാവിളയാട്ടം; കുഞ്ഞിനെ താഴെയിട്ടു
cancel

ചാവക്കാട്: ക്വാര്‍ട്ടേഴ്സിനുനേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്. ഒരു വയസ്സുള്ള കുഞ്ഞിനെ ആക്രമികള്‍ താഴെയിട്ടു. ഞായറാഴ്ച രാത്രി കുരഞ്ഞിയൂര്‍ എടക്കഴിയൂര്‍ ചങ്ങാടം റോഡിലെ അയിഷ ക്വാര്‍ട്ടേഴ്സിലാണ് സംഭവം.  മേനോത്ത് വീട്ടില്‍ ഷാജഹാന്‍െറ ഭാര്യ റജീന (32), മക്കളായ ഹംതാന്‍ (ഒരു വയസ്സ് ), നിഫിന്‍ (നാല്), റജീനയുടെ സഹോദരിമാരായ അന്‍സി (27), ബിന്‍ഷ (20), ഷാജഹാന്‍െറ പെട്ടിക്കടയിലെ സഹായി മണത്തല കോലോത്തുപറമ്പില്‍ അലിയുടെ മകന്‍ ഹര്‍ഷാദ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തംഗ ഗുണ്ടാസംഘം ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ചുകയറി തന്നെയും ഒമ്പതും എട്ടും വയസ്സുള്ള പെണ്‍മക്കളെയും ആക്രമിക്കാന്‍ ശ്രമിച്ചതായി റജീന പറഞ്ഞു. ഇതിനിടെയാണ് ഒരു വയസ്സുള്ള ഹംതാനെ നിലത്തിട്ടത്. കൂട്ടക്കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴാണ് ആക്രമികള്‍ സ്ഥലം വിട്ടത്. സംഭവത്തിനിടെ ക്വാര്‍ട്ടേഴ്സില്‍  ഭക്ഷണം കഴിക്കാനത്തെിയ അംഗപരിമിതനായ ഫര്‍ഷാദിനെയും ആക്രമിക്കുകയായിരുന്നു.

പരിക്കറ്റ റജീന വൃക്കരോഗിയാണ്. ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലി റെജീനയും അടുത്ത വീട്ടിലെ സ്ത്രീയും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന്‍െറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story