കെ.കെ. രമക്കെതിരായ വ്യക്തിഹത്യ ജനാധിപത്യ അവകാശലംഘനം –വനിതാ നേതാക്കള്‍
text_fieldsവടകര: തെരഞ്ഞെടുപ്പ് ആഹ്ളാദപ്രകടനത്തിന്‍െറ മറവില്‍ കെ.കെ. രമക്കെതിരെ നടത്തിയ വ്യക്തിഹത്യ ജനാധിപത്യാവകാശ ലംഘനമാണെന്ന് വനിതാ അവകാശ സംരക്ഷണ പ്രവര്‍ത്തകരായ ഡോ. പി. ഗീത, അന്വേഷി പ്രസിഡന്‍റ് കെ. അജിത, സെക്രട്ടറി പി. ശ്രീജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നും രമയെ പിന്തിരിപ്പിക്കാനുളള സമീപനമാണിവിടെ നടന്നത്. സ്ത്രീസംരക്ഷകരെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ അങ്ങേയറ്റം ഫാഷിസ്റ്റ് നടപടിയാണ് സ്വീകരിച്ചത്.
ചുരിദാര്‍ ധരിച്ച് വോട്ട് തെണ്ടാനിറങ്ങുന്നുവെന്നാണൊരു ആക്ഷേപം. തിരുവനന്തപുരത്ത് ചിത്രലേഖ, മൂന്നാറില്‍ രാജേശ്വരിയും ഈ രീതിയില്‍ അവഹേളനത്തിനിരയായി. മാധ്യമങ്ങള്‍പോലും കണ്ടില്ളെന്ന് നടിച്ചു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെടാത്തവര്‍ മത്സരിക്കരുതെന്നതാണ് ഇടതുപക്ഷ നിലപാടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രമക്കെതിരായ വ്യാജ സീഡി പ്രചാരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്ത പക്ഷം നിയമപരമായി നേരിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
