Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമില്‍ സൊനോവാള്‍ നിയമസഭാ കക്ഷി നേതാവ്

text_fields
bookmark_border
  • കേന്ദ്ര കായികമന്ത്രി സ്ഥാനം രാജിവെച്ചു
അസമില്‍ സൊനോവാള്‍ നിയമസഭാ കക്ഷി നേതാവ്
cancel

ഗുവാഹതി: അസമില്‍ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളിനെ തെരഞ്ഞെടുത്തു. സൊനോവാള്‍ ആയിരിക്കും സംസ്ഥാനത്തിന്‍െറ അടുത്ത മുഖ്യമന്ത്രി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ യോഗത്തില്‍ ഹിമാന്ത ബിശ്വ ശര്‍മയാണ് സൊനോവാളിന്‍െറ പേര് നിര്‍ദേശിച്ചത്. പി. ഫുക്കാന്‍, അതുല്‍ ബോറ, അങ്കൂര്‍ലാത ദേല, ഭാബേഷ് കലിത, എ.സി. ജെയ്ന്‍ എന്നിവര്‍ പിന്തുണച്ചു.

സൊനോവാളിനെ ഏകകണ്ഠമായി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായി നിരീക്ഷകനായി യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് പ്രഖ്യാപിച്ചു. അതേസമയം, മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സര്‍ബാനന്ദ സൊനോവാള്‍ കേന്ദ്ര കായികമന്ത്രി സ്ഥാനം രാജിവെച്ചു. യുവജന ക്ഷേമം, കായികം മന്ത്രാലയത്തിന്‍െറ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു സൊനോവാള്‍. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story