പാര്‍ട്ടിയില്‍ ഐക്യത്തിന് കുറവില്ല; തോല്‍പ്പിച്ചത് ശശീന്ദ്രന്‍െറ വിനയമെന്ന് കോണ്‍ഗ്രസ്
text_fieldsകല്‍പ്പറ്റ: പാര്‍ട്ടിയില്‍ ഐക്യത്തിന് കുറവില്ളെന്നും ശശീന്ദ്രന്‍െറ ലാളിത്യമാണ് കല്പറ്റയില് ് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമെന്നും യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ കരീം. അതേ സമയം മാനന്തവാടിയിലെ കോണ്‍ഗ്രസിന്‍െറ പരാജയത്തിന് പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ഐക്യമില്ലായ്മയുമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്പറ്റയിലെ ജനകീയ നേതാവ് ശശീന്ദ്രനായിരുന്നു തെരഞ്ഞെടുപ്പിലെ താരം. കാലില്‍ ചെരുപ്പിടാതെ ,മണ്ണിനെ അറിഞ്ഞ് നടന്ന ഒരാളാണ് ശശീന്ദ്രന്. ജനങ്ങളുടെ ഇടയില്‍ അവരില്‍ ഒരാളായി നടക്കാനായിരുന്നു അദ്ധേഹം ആഗ്രഹിച്ചത്. സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് മുതല്‍ ശശീന്ദ്രന് എന്ന ലാളിത്യമുള്ള നേതാവിലായിരുന്നു സി.പി.എമ്മിന്‍െറ പ്രതീക്ഷയും. സിറ്റിങ് എം.എല്‍.എയായ എം.വി ശ്രേയാംസ് കുമാറിനെതിരെ 13083 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് സി.കെ ശശീന്ദ്രന് തോല്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.