Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ഗൂഢശ്രമം നടന്നു –​മാണി

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ഗൂഢശ്രമം നടന്നു –​മാണി
cancel

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലായില്‍ തന്നെ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമുണ്ടായെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. കേരള കോണ്‍ഗ്രസ് വിട്ടുപോയവരെ പാര്‍ട്ടിയിലേക്ക് മാണി തിരികെ സ്വാഗതം ചെയ്തു.  ഒരു ആവേശത്തിന് പാര്‍ട്ടി വിട്ടുപോയവര്‍ പശ്ചാത്തപിച്ച് തിരികെ വന്നാല്‍ സ്വീകരിക്കുമെന്നും മാണി പറഞ്ഞു

തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെങ്കിലും അത് ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാണി പറഞ്ഞു . എെൻറ രക്തത്തിനു വേണ്ടി ദാഹിച്ചവരെയും അറിയാം. വ്യക്തിഹത്യ നടത്തുകയും പലതും ചെയ്യാനും അവര്‍ ശ്രമിച്ചുനോക്കി. കൂടാതെ അമിത ആത്മവിശ്വാസം വിനയായെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നുവെന്നും മാണി വിശദീകരിച്ചു.

യു.ഡി.എഫിെൻറ വോട്ടുകള്‍ വന്‍തോതില്‍ പാലായില്‍ ചോര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ തന്നെ  ഉറച്ച് നില്‍ക്കും.  ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രിയായിരുന്നുവെന്ന് പറഞ്ഞ മാണി പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി ആയിരുന്നെങ്കിലും  തോറ്റുപോകുമായിരുന്നുവെന്നും വ്യക്തമാക്കി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story