Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഗൗരിയമ്മക്ക് ക്ഷണം
text_fieldsbookmark_border
ആലപ്പുഴ: പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കെ.ആര്‍. ഗൗരിയമ്മക്ക് ക്ഷണം. ശനിയാഴ്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ് ഫോണിലൂടെ ഗൗരിയമ്മയെ ക്ഷണിച്ചത്.
കൂടാതെ ഡോ. തോമസ് ഐസക് ഗൗരിയമ്മയുടെ വസതിയിലത്തെി പാര്‍ട്ടിയുടെ ക്ഷണം അറിയിച്ചു. ഞായറാഴ്ച നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ഗൗരിയമ്മയെ ഫോണിലൂടെ ക്ഷണിക്കും.
കേരളത്തിലെ പ്രഥമ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മയുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് സി.പി.എം വൃത്തങ്ങള്‍ പറഞ്ഞു. ഗൗരിയമ്മ ചടങ്ങില്‍ പങ്കെടുത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
