ആഹ്ളാദ പ്രകടനത്തിനിടെ യുവാവിന്‍െറ മരണം: നാല് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsകല്‍പകഞ്ചേരി (മലപ്പുറം): മുസ്ലിംലീഗ് ആഹ്ളാദ പ്രകടനത്തിനിടെ പടക്കമെറിഞ്ഞതിനെതുടര്‍ന്ന് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നാല് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വളവന്നൂര്‍ ചെറവന്നൂര്‍ സ്വദേശികളായ തറമ്മല്‍ മുഹമ്മദ് (38), അത്തിക്കല്‍ സൂപ്പിഹാജി (63), കടായിക്കല്‍ ബാസിത് (23), കടായിക്കല്‍ മൊയ്തീന്‍കുട്ടി എന്ന ബഷീര്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ 11 പ്രതികളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായത് ആറ് മുതല്‍ പത്ത് വരെയുള്ള പ്രതികളാണ്. വെള്ളിയാഴ്ച രാത്രി വരമ്പനാലയില്‍ പ്രകടനത്തിനിടെ പടക്കമെറിഞ്ഞതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം അനുഭാവിയും എ.പി വിഭാഗം എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്‍റുമായ എ.വി. ഹംസക്കുട്ടി എന്ന കുഞ്ഞിപ്പ (42) യാണ് മരിച്ചത്.
സി.പി.എം പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും പ്രതികളെ പിടികൂടുമെന്ന പൊലീസ് ഉറപ്പില്‍ ഉപരോധം അവസാനിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമമുണ്ടായി. രണ്ട് കാറുകളും മാമ്പ്രയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. പടക്കമെറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം പ്രതിഷേധക്കാര്‍ തകര്‍ത്തു.
പൊലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലത്തെിച്ച ഹംസക്കുട്ടിയുടെ മൃതദേഹം വൈകീട്ട് നാലോടെ ചെറവന്നൂര്‍ വടക്കെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
