മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; 22 പേര്‍ക്കെതിരെ കേസ്
text_fieldsനീലേശ്വരം (കാസര്‍കോട്): തെരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനത്തിനിടെ ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി ഓഫിസ് കല്ളെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബി.ജെ.പി സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍െറ പരാതിയിലാണ് കേസ്. ചാളക്കടവിലെ റിട്ട. എസ്.ഐ ബാലകൃഷ്ണന്‍െറ വീടിന് മുന്നില്‍ ആഹ്ളാദപ്രകടനത്തിനിടെ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ചാത്തമത്ത് ബൂത്ത് ഏജന്‍റ് ടി.ടി. സാഗറിനെ മര്‍ദിച്ച കേസില്‍ നാലുപേരെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ചാത്തമത്ത് സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ ജനാര്‍ദനന്‍ (44), സതീശന്‍ (50), അശോകന്‍ (46), കലേഷ് (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മടിക്കൈ കണ്ടംകുട്ടിച്ചാലില്‍ മുഹമ്മദ്കുഞ്ഞിയുടെ വീടിന് തീവെച്ച സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
