Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ കുഞ്ഞാലിക്കുട്ടി ...

പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭ കക്ഷി നേതാവ്

text_fields
bookmark_border
പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭ കക്ഷി നേതാവ്
cancel


മലപ്പുറം: മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. പാര്‍ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നിയമസഭാംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗത്തിലാണ് ഈ തീരുമാനം. നിയമസഭ കക്ഷി ഉപനേതാവായി എം.കെ മുനീറിനേയും പാര്‍ടി വിപ്പ് സ്ഥാനത്തേക്ക് ഇബ്രാഹീം കുഞ്ഞിനേയും തെരഞ്ഞെടുത്തു. ടി.എ അഹഹമ്മദ് കബീറായിരിക്കും നിയമസഭ കക്ഷി സെക്രട്ടറി.

നിയമസഭാംഗങ്ങള്‍ക്ക് പുറമെ ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, അബ്ദുസ്സമദ് സമദാനി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. ഈ മാസം 29ന് കോഴിക്കോട്ട് ചേരുന്ന പാര്‍ടി സംസ്ഥാന സമിതി യോഗം തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

 

Show Full Article
TAGS:muslim league 
Next Story