ആഹ്ളാദപ്രകടനത്തിനിടെ വീട്ടിലേക്ക് പടക്കമെറിഞ്ഞു; ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ വീട്ടിലേക്ക് ഉഗ്രശേഷിയുള്ള പടക്കമെറിഞ്ഞതിനത്തെുടര്‍ന്ന് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. കല്‍പകഞ്ചേരി വളവന്നൂര്‍ വരമ്പനാല അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞിപ്പയാണ് (42) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. തിരൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി. മമ്മൂട്ടിയുടെ വിജയത്തെതുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദപ്രകടനത്തിനിടെ ഹംസക്കുട്ടിയുടെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ പടക്കമെറിയുകയായിരുന്നു. വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഹംസക്കുട്ടി ശബ്ദംകേട്ട് കുഴഞ്ഞുവീണു. ഉടന്‍ നാട്ടുകാര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹംസക്കുട്ടി എസ്.വൈ.എസ് പ്രവര്‍ത്തകനും സി.പി.എം അനുഭാവിയുമാണ്. സംഭവത്തെതുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ സി.പി.എം പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. വാഹനം തടഞ്ഞും മറ്റും പ്രതിഷേധിച്ചതിനത്തെുടര്‍ന്ന് പൊലീസ് ലാത്തിവീശി. തിരൂര്‍-വളാഞ്ചേരി റോഡില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ഇതിനിടെ കല്ളേറും നടന്നു. വിവരമറിഞ്ഞ് മലപ്പുറത്തുനിന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം സ്ഥലത്തത്തെിയിട്ടുണ്ട്. രാത്രി വൈകിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഹംസക്കുട്ടിയുടെ വീട്ടിലേക്ക് എറിഞ്ഞത് ഉഗ്രശക്തിയുള്ള ഗുണ്ടാണെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി. സക്കറിയ, ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍, ഡി.വൈ.എഫ്.ഐ നേതാവ് പി.കെ. അബ്ദുല്ല നവാസ് എന്നിവര്‍ പൊലീസുമായി ചര്‍ച്ച നടത്തി. മരിച്ച ഹംസക്കുട്ടിയുടെ മൃതദേഹം ചങ്കുവെട്ടി എച്ച്.എം.എസ് ആശുപത്രി മോര്‍ച്ചറിയില്‍.
വളവന്നൂര്‍, കല്‍പകഞ്ചേരി പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍
കോട്ടക്കല്‍: വേരുങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞിപ്പയുടെ മരണത്തിനിടയാക്കിയ അക്രമത്തില്‍ പ്രതിഷേധിച്ച് വളവന്നൂര്‍, കല്‍പകഞ്ചേരി പഞ്ചായത്തുകളില്‍ സി.പി.എം ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
