കാന്തപുരത്തിന്‍െറ രാഷ്ട്രീയ നാടകത്തിന് തിരശ്ശീല വീണെന്ന്
text_fieldsകോഴിക്കോട്: കാന്തപുരം വിഭാഗം കാലങ്ങളായി നടത്തിവരുന്ന സ്വാര്‍ഥ താല്പര്യ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്തുന്നതാണ് തെരഞ്ഞെടുപ്പു ഫലമെന്ന് സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ എന്നിവര്‍ പ്രസ്താവിച്ചു.
യു.ഡി.എഫ്, എല്‍.ഡി.എഫ് സ്വകാര്യമായി പിന്തുണ അറിയിക്കുകയും വിജയിച്ചശേഷം തങ്ങളുടെ പിന്തുണകൊണ്ടാണ് വിജയിച്ചതെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്യുന്ന നയമായിരുന്നു ഇക്കാലമത്രയും ഇവര്‍ സ്വീകരിച്ചിരുന്നത്.മണ്ണാര്‍ക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് തന്ത്രപൂര്‍വമായിരുന്നു. കാന്തപുരം വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ് തങ്ങള്‍ തോല്പിക്കാന് ആഹ്വാനം ചെയ്ത സ്ഥാനാര്‍ഥി വിജയിച്ചതെന്ന് ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
