യു.ഡി.എഫിന്‍െറയും ഇടതിന്‍െറയും വോട്ട് ശതമാനം കുറഞ്ഞു; വര്‍ധന ബി.ജെ.പിക്ക്
text_fieldsതിരുവനന്തപുരം: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ വോട്ട് ശതമാനം കൂടിയത് ബി.ജെ.പിക്കുമാത്രം. പ്രധാനപാര്‍ട്ടികളായ സി.പി.എമ്മിനും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറഞ്ഞു. സി.പി.ഐക്കും മുസ്ലിം ലീഗിനും കൂടിയില്ളെങ്കിലും വന്‍തോതില്‍ ഇടിവ് സംഭവിച്ചില്ല. മുന്നണി അടിസ്ഥാനത്തില്‍ നോക്കിയാലും 2011ലെ വോട്ട് ശതമാനം നേടാന്‍ ഇരുമുന്നണിക്കുമായില്ല. കടുത്ത ആഘാതം യു.ഡി.എഫിനാണ്. അന്ന് 45.83 ശതമാനം കിട്ടിയ യു.ഡി.എഫിന് ഇക്കുറി 38.86 ശതമാനമേയുള്ളൂ.
2011ല്‍ 45.19 ശതമാനം ഉണ്ടായിരുന്ന ഇടതുമുന്നണിക്ക് 91 സീറ്റ് വിജയിക്കാനായെങ്കിലും 43.31 ശതമാനം നേടാനേ കഴിഞ്ഞുള്ളൂ. 2011ല്‍ 6.3 ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പി സഖ്യമായി മത്സരിച്ചപ്പോള്‍ ഇക്കുറി 15.01 ശതമാനം വോട്ടുനേടി. സഖ്യത്തില്‍ ബി.ജെ.പിക്ക് മാത്രം 10.5 ശതമാനം ലഭിച്ചു. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് 3.9 ശതമാനം വോട്ട് ലഭിച്ചു. ഏകദേശം ഒമ്പത് ശതമാനത്തിന്‍െറ വര്‍ധനയാണ് ബി.ജെ.പി മുന്നണിക്കുണ്ടായത്.

ഇരുമുന്നണിയിലും പെട്ട കക്ഷികള്‍ക്ക് വര്‍ധിച്ച വോട്ടുകളുടെ വിഹിതം കൈയടക്കാന്‍ കാര്യമായി കഴിഞ്ഞില്ല. ഈ കാലയളവില്‍ 38 ലക്ഷം വോട്ടാണ് വര്‍ധിച്ചത്. ഇക്കുറിയും ഏറ്റവും വലിയ പാര്‍ട്ടി സി.പി.എമ്മാണ്. 2011ല്‍ 28.18 ശതമാനം വോട്ടാണ് (4921354) സി.പി.എമ്മിന് ലഭിച്ചിരുന്നത്. ഇക്കുറി 26.5 ശതമാനം ആയി (5365472) അതു കുറയുകയായിരുന്നു. സി.പി.ഐക്ക് 8.2 ശതമാനമായിരുന്നത് ഇപ്രാവശ്യം 8.1 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന് 2011ല്‍ 26.40 ശതമാനമാണ് ഉണ്ടായിരുന്നത് -4610328 വോട്ട്. ഇക്കുറി വോട്ട് ശതമാനം 23.7 ആയി കുറഞ്ഞു. വോട്ടിന്‍െറ എണ്ണം 4794793. ലീഗിന്‍െറ വോട്ട് വിഹിതം 7.92ല്‍നിന്ന് 7.4 ശതമാനമായി.
