Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരില്‍ നിരോധാജ്ഞ

കണ്ണൂരില്‍ നിരോധാജ്ഞ

text_fields
bookmark_border
കണ്ണൂരില്‍ നിരോധാജ്ഞ
cancel


കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരം കൂട്ടംകൂടി നില്‍ക്കുകയോ, ആയുധങ്ങള്‍ കൈവശം വെക്കുകയോ ചെയ്യാന്‍ പാടില്ല. പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച രാത്രി മുതല്‍ നിരോധാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷത്തിന് അയവ് വരുകയാണെങ്കില്‍ വെള്ളിയാഴ്ച തന്നെ നിരോധാജ്ഞ പിന്‍വലിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Show Full Article
TAGS:kannur 
Next Story