നാലിടത്തും തോറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസ്
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിളര്‍ത്തി പുതുതായി രൂപവത്കരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഇടതു പിന്തുണയോടെ നാലിടത്ത് മത്സരത്തിനിറങ്ങിയ പാര്‍ട്ടിക്ക് ദയനീയ പരാജയം.
പി.സി. ജോര്‍ജിനെതിരെ പൂഞ്ഞാറില്‍ അഡ്വ. പി.സി. ജോസഫിനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ഫ്രാന്‍സിസ് ജോര്‍ജിനും തിരുവനന്തപുരത്ത് ആന്‍റണി രാജുവിനും ചങ്ങനാശേരിയില്‍ ഡോ. കെ.സി. ജോസഫിനും സീറ്റ് നല്‍കി ഇടതുമുന്നണി അംഗീകരിച്ചെങ്കിലും വിജയിക്കാനായില്ല. സഭകളുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും കര്‍ഷക സംഘടനകളുടെയും പിന്തുണയുണ്ടെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടെങ്കിലും ഒരിടത്തും പിന്തുണ ലഭിച്ചതുമില്ല. ഇനി ഇടതു മുന്നണി എന്തുനിലപാട് എടുക്കുമെന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. വിജയപ്രതീക്ഷയുള്ള സീറ്റുകള്‍ സഭകളുടെ പിന്തുണയോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചോദിച്ചു വാങ്ങുകയായിരുന്നു. എന്‍.ഡി.എയുടെ ഭാഗമായ പി.സി. തോമസ് വിഭാഗവും ഇടതുമുന്നണിയുടെ ഭാഗമായ സ്കറിയ തോമസ് വിഭാഗവും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
