Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോണ്‍ഗ്രസിന് ഒരു സീറ്റ് കുറച്ചത് വിമതന്‍

text_fields
bookmark_border
കോണ്‍ഗ്രസിന് ഒരു സീറ്റ് കുറച്ചത് വിമതന്‍
cancel

കൊച്ചി: കോണ്‍ഗ്രസിന്‍െറ പരാജയത്തിന് ആക്കം കൂട്ടിയത് കൊച്ചിയിലെ വിമതനും. കൊച്ചി സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണം വിമതനായ കെ.ജെ. ലീനസിന്‍െറ സാന്നിധ്യമാണ്. 1086 വോട്ടിനാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ജെ. മാക്സി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്‍േറഷനെ പരാജയപ്പെടുത്തിയത്.

അതേസമയം, കോണ്‍ഗ്രസ് വിമതനായി രംഗത്തുവന്ന ലീനസ് 7588 വോട്ട് നേടുകയും ചെയ്തു. പലവട്ടം ജയിച്ച ഡൊമിനിക് പ്രസന്‍േറഷന്‍ ഇത്തവണ മാറി നില്‍ക്കുമെന്നും  സീറ്റ് തനിക്ക് നല്‍കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ്  ലീനസ് പറയുന്നത്.

നേതൃത്വം വാഗ്ദാന ലംഘനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മത്സര രംഗത്തുവന്നതും. ഇദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റും മുഖ്യമന്ത്രിയുമുള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍, കോണ്‍ഗ്രസിന് ഒരുസീറ്റ് നഷ്ടപ്പെടുംവിധം കാര്യങ്ങള്‍ കലാശിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story