കൊച്ചി: മാധ്യമ രംഗത്തുനിന്ന് ഇത്തവണ മത്സരത്തിനിറങ്ങിയ മൂന്നുപേരില്‍ രണ്ടുപേര്‍ക്കും അടിതെറ്റി. എം.വി നികേഷ് കുമാര്‍, വീണാ ജോര്‍ജ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവരാണ് ഇക്കുറി ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍. മൂന്നുപേരും ഇടത് സഹയാത്രികരായാണ് മത്സര രംഗത്തിറങ്ങിയതെങ്കിലും വീണാ ജോര്‍ജിന് മാത്രമാണ് കരപറ്റാനായത്. വീണയുടേതും നികേഷിന്‍േറതും കന്നി മത്സരമായിരുന്നു.
സ്ഥാനാര്‍ഥിയായി രംഗത്തത്തെിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് എതിര്‍പ്പുയര്‍ന്നെങ്കിലും ഓര്‍ത്തഡോക്സ് സഭയുടെ ശക്തമായ പിന്തുണ വീണക്ക് തുണയായി. ഒപ്പം, മാധ്യമ പ്രവര്‍ത്തകയെന്ന നിലക്ക് കാര്യങ്ങള്‍ നോക്കിക്കാണാനും പഠിക്കാനും ശ്രമിച്ചത് മണ്ഡലങ്ങളിലെ ജനങ്ങളോടുള്ള സംവാദം എളുപ്പമാക്കുകയും ചെയ്തു.
അവസാന നിമിഷംവരെ വിജയ പ്രതീതി നിലനിര്‍ത്തിയ എം.വി നികേഷ്കുമാര്‍ പക്ഷേ, പ്രചാരണ കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കലങ്ങിയ വെള്ളം കാണിക്കാന്‍ കിണറ്റിലിറങ്ങിയതടക്കമുള്ള കാര്യങ്ങള്‍ തിരിച്ചടിയാവുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രചാരണകാലത്തുതന്നെ നികേഷ് പ്രഖ്യാപിച്ചിട്ടുമുണ്ട്. എം.പിയായും എം.എല്‍.എയായും പലവട്ടം ലോക്സഭയിലും നിയമസഭയിലും എത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പക്ഷേ, വോട്ടെണ്ണലിന്‍െറ ആദ്യം മുതല്‍ പിന്നിലായിരുന്നു.