Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഹ്ലാദപ്പെരുമഴയില്‍...

ആഹ്ലാദപ്പെരുമഴയില്‍ എ.കെ.ജി സെന്‍റര്‍

text_fields
bookmark_border
ആഹ്ലാദപ്പെരുമഴയില്‍ എ.കെ.ജി സെന്‍റര്‍
cancel

തിരുവനന്തപുരം: വിജയദിനത്തില്‍ ആഹ്ളാദാരവങ്ങളുടെ ചെങ്കൊടി പാറിച്ച് എ.കെ.ജി സെന്‍റര്‍. വോട്ടെണ്ണലിന്‍െറ ആദ്യഘട്ടത്തില്‍ കരഘോഷത്തില്‍ തുടങ്ങിയ ആഹ്ളാദം ലീഡ് നില ഉയരുന്നതിനനുസരിച്ച് പാരമ്യത്തിലത്തെി. ഭൂരിപക്ഷം ഉറപ്പായതോടെ ചെറുസംഘങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ആസ്ഥാനവും പരിസരവും ജനനിബിഡമായി.

രാവിലെ എട്ടിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി ആസ്ഥാനത്തത്തെിയിരുന്നു. മുകളിലത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളിലിരുന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ ഫലം വീക്ഷിച്ചത്. എം.വി. ഗോവിന്ദന്‍, ബേബിജോണ്‍, ആനത്തലവട്ടം ആനന്ദന്‍, ചെറിയാന്‍ ഫിലിപ് എന്നിവരും രാവിലെ എ.കെ.ജി സെന്‍ററിലത്തെിയിരുന്നു.
താഴത്തെ നിലയിലെ ഹാളില്‍ എ.കെ.ജി സെന്‍റര്‍ ജീവനക്കാരും ജനാധിപത്യ മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും ഒത്തുകൂടിയതോടെ വിജയക്കുതിപ്പിന്‍െറ ഓളം അലയടിച്ചു. ടെലിവിഷന് ചുറ്റും കൂടി നിന്നവര്‍ ലീഡ്നിലക്കനുസരിച്ച് കരഘോഷം മുഴക്കി. ഇ.എം.എസിന്‍െറ മകള്‍ ഇ.എം. രാധയും ഇവിടെയുണ്ടായിരുന്നു. മണിക്കൂറുകള്‍ പിന്നിടുംതോറും ആകാംക്ഷ ആവേശത്തിന് വഴിവെച്ചു.

ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഒരുതവണ മാത്രമാണ് ലീഡ്നില മാറിമറിഞ്ഞത്. നേരിയ ഭൂരിപക്ഷത്തില്‍  യു.ഡി.എഫ് മുന്നില്‍ വന്നു. ഈ സമയത്ത് നിരാശ പരന്നെങ്കിലും നിമിഷങ്ങള്‍ക്കകം വീണ്ടും എല്‍.ഡി.എഫ് മുന്നിലത്തെിയതോടെ ആവേശത്തിന് ആക്കംകൂടി. ഒമ്പതരയോടെ എല്‍.ഡി.എഫിന്‍െറ ലീഡ്നില 90ലേക്കടുത്തതോടെ വിജയമുറപ്പിച്ച ആരവങ്ങളായി. വി.എസ്. അച്യുതാനന്ദന്‍െറ ലീഡ്നില 9000 കടന്നതോടെ മുദ്രാവാക്യം വിളികളായി. ഇതിനിടെ നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 8000 വോട്ടുകള്‍ക്ക് മുന്നിലെന്ന വാര്‍ത്ത മ്ളാനതക്കിടയാക്കി.  ലീഡ് ഉയര്‍ന്നുതന്നെ നിന്നത് ആശ്വാസമായെങ്കിലും മാറിമറിയുമോ എന്ന ആശങ്ക പലരും ഉള്ളില്‍തന്നെ ഒതുക്കി.

എന്നാല്‍, ആശങ്കകള്‍ക്ക് അയവ് വന്ന് 11.20ഓടെ തിരുവമ്പാടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് വിജയിച്ചെന്ന വാര്‍ത്തയത്തെി. ഇതോടെ  ജയ് വിളികള്‍ ഉച്ചത്തിലായി. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കെ. ആന്‍സലന്‍, വര്‍ക്കലയില്‍ വി. ജോയ്, ആറ്റിങ്ങലില്‍ ബി. സത്യന്‍ തുടങ്ങിയവരുടെ വിജയപ്രഖ്യാപനം വന്നു. ഇതിനിടെ എം.എ. ബേബി, എം. വിജയകുമാര്‍, ഉഴവൂര്‍ വിജയന്‍ എന്നിവരും എത്തി.  ആഘോഷം പങ്കുവെക്കാന്‍ കൊടിതോരണങ്ങളും ബാന്‍ഡ്മേളവുമായി എത്തിയവര്‍ എ.കെ.ജി സെന്‍ററിന് പുറത്ത് കൂടിയതോടെ  അകത്തും പുറത്തും ആഘോഷം ഉച്ചസ്ഥായിയിലായി. അതിനിടയിലേക്ക് കൂടുതല്‍ പേരുടെ വിജയവാര്‍ത്തകളും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016
Next Story