Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപ്രതീക്ഷിതമായ  തോല്‍വിയെന്ന് ഉമ്മന്‍ചാണ്ടി

text_fields
bookmark_border
അപ്രതീക്ഷിതമായ  തോല്‍വിയെന്ന് ഉമ്മന്‍ചാണ്ടി
cancel

തിരുവനന്തപുരം: അപ്രതീക്ഷിതിമായ തേല്‍വിയാണ് കേരളത്തില്‍ യു.ഡി.എഫിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏതായാലും ഈ തോല്‍വിയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും പങ്കുണ്ട്. അതില്‍ കൂടുതലായി തനിക്ക് പങ്കുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി  പറഞ്ഞു. എല്ലാ കാര്യങ്ങളും ഗൗരവമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് ഏറ്റവും ശക്തമായ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി ശക്തമായി തിരിച്ചുവരും. പുതുപ്പള്ളിയിലെ ജനങ്ങള്‍ താന്‍ മല്‍സരിച്ചപ്പോഴെല്ലാം വളരെ ഉദാരമായ സമീപനമാണ് പുലര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story