Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍.എസ്.പിക്ക് വന്‍ തിരിച്ചടി; ഷിബു ഉള്‍പ്പെടെ എല്ലാവര്‍ക്കും പരാജയം

text_fields
bookmark_border
ആര്‍.എസ്.പിക്ക് വന്‍ തിരിച്ചടി; ഷിബു ഉള്‍പ്പെടെ എല്ലാവര്‍ക്കും പരാജയം
cancel

തിരുവനന്തപുരം: പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ മുഴുവന്‍ ഫലവും അറിഞ്ഞപ്പോള്‍ ആര്‍.എസ്.പിക്ക് കനത്ത തിരച്ചടി. ആര്‍.എസ്.പിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ. അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൈയ്പ്പമംഗലത്ത് പി.എസ്.യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ടി. മുഹമ്മദ് നഹാസ് എന്നിവരാണ് പരാജയപ്പെട്ടത്. അസീസിനെ സി.പി.എമ്മിന്‍്റെ എം. നൗഷാദാണ് പരാജയപ്പെടുത്തിയത്. കുന്നത്തൂരില്‍ ആര്‍.എസ്.പിയില്‍നിന്നും പുത്തുപോയ കോവൂര്‍ കുഞ്ഞുമോനാണ് വിജയിച്ചത്. ഷിബു ബേബി ജോണിനെ സി.എം.പിയുടെ ചവറ എന്‍. വിജയന്‍ പിള്ളയാണ് പരാജയപ്പെടുത്തിയത്. കൈയ്പ്പമംഗലത്ത് സി.പി.ഐ സ്ഥാനാര്‍ഥി ഇ.ടി ടൈസണ്‍ മാസ്റ്റര്‍ വിജയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story