ബാങ്ക് ലയനത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും
text_fieldsതിരുവനന്തപുരം: എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ നേതൃത്വവും ലയനത്തിനെതിരെ രംഗത്തത്തെി.
കേരളം ആസ്ഥാനമായ എസ്.ബി.ടിയെ ഇപ്പോഴുള്ള പോലെ നിലനിര്‍ത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എസ്.ബി.ടിയെ ഇല്ലാതാക്കുന്നത് സംസ്ഥാനത്തിന്‍െറ വികസനത്തിനും സാധാരണക്കാരുടെ വായ്പാ ആവശ്യങ്ങള്‍ക്കും തിരിച്ചടിയാവും. വിദ്യാഭ്യാസ വായ്പയില്‍ 60 ശതമാനവും കേരളത്തില്‍ നല്‍കിയത് എസ്.ബി.ടിയാണ്. കാര്‍ഷിക വായ്പ ഉള്‍പ്പെടെ മുന്‍ഗണനാ വായ്പകളുടെ കാര്യത്തിലും ശക്തമായ ഇടപെടല്‍ ബാങ്ക് നടത്തുന്നുണ്ടെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ബാങ്ക് ലയന നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അഭ്യര്‍ഥിച്ചു. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത് കേരളത്തിന്‍െറ വികസന താല്‍പര്യങ്ങള്‍ക്കെതിരാണ്. 40,000 കോടി രൂപയുടെ വിവിധ വായ്പകള്‍ എസ്.ബി.ടി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊതുമേഖലസ്ഥാപനങ്ങള്‍ക്ക് ഏറ്റവും അധികം വായ്പ നല്‍കിയതും എസ്.ബി.ടിയാണ്. കേരളം ആസ്ഥാനമായിട്ടുള്ള ഏക വാണിജ്യ പൊതുമേഖലാ ബാങ്ക് ഇല്ലാതാക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. നീക്കത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
