കനിവ് തേടി കുഞ്ഞു ജിഷ്ണു
text_fieldsമണ്ണഞ്ചേരി: കുഞ്ഞു ജിഷ്ണുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കനിവ് തേടുകയാണ് നാട്ടുകാര്‍. എസ്.എല്‍ പുരം അഖിലിന്‍െറയും വിജയലക്ഷ്മിയുടെയും മകന് മൂന്നു വയസ്സുകാരനായ ജിഷ്ണുവാണ് ഹൃദയവാല്‍വിലെ തകരാര്‍ മൂലം ജീവിതത്തിന്‍െറ നൂല്പാലത്തിലൂടെ കടന്നുപോകുന്നത്.
വേഗത്തിലുള്ള ഹൃദയമിടിപ്പിനത്തെുടര്ന്ന് നടത്തിയ പരിശോധനയിലാണ് രോഗ വിവരമറിഞ്ഞത്.
അന്നുതന്നെ ഡോക്ടര്‍മാര്‍ ശാസ്ത്രക്രിയക്ക് നിര്‍ദേശിച്ചെങ്കിലും കൂലിവേലക്കാരനായ പിതാവിന് ചികിത്സാചെലവ് താങ്ങാവുന്നതായിരുന്നില്ല. ഇപ്പോള്‍ ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ശാസ്ത്രക്രിയക്ക് രണ്ടു ലക്ഷത്തില്‍പരം രൂപ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ജിഷ്ണുവിന്‍െറ രക്ഷിതാക്കള്‍ക്ക് ഈ തുക അപ്രാപ്യമാണ്. ഹൃദ്രോഗിയായ അഖില്‍ കുടുംബത്തിന്‍െറ പട്ടിണി മാറ്റാന്‍ രോഗം വകവെക്കാതെ ഇപ്പോഴും പണിക്കുപോകുന്നുണ്ട്.
നിത്യവൃത്തിക്കുപോലും പണം തികയാത്ത ഈ കുടുംബത്തെ സഹായിക്കാന്‍ കാരുണ്യമുള്ളവര്‍ കനിയണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന. കുരുന്നു ജീവന് നിലനിര്‍ത്താന്‍ മാരാരിക്കുളം പ്രദേശവാസികള്‍ മാതാവ് വിജയലക്ഷ്മിയുടെ പേരില്‍ എസ്.എല്‍ പുരം ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 002700100034490 ഐ.എഫ്.എസ്.സി കോഡ്: ഡി.എല്‍.എക്സ്.ബി 0000027ഫോണ്‍: 8089191221,9605720145.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.