ഇറ്റലിക്കാരിയായ ഭാര്യയെയും മക്കളെയും കാണാന്‍ സമ്മതിക്കുന്നില്ലെന്ന്; അര്‍ജുനന്‍ നിരാഹാരത്തില്‍
text_fieldsആലത്തൂര്‍: ഇറ്റലിയിലുള്ള ഭാര്യയെയും രണ്ട് മക്കളെയും കാണാന്‍ അധികൃതര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് നാട്ടില്‍ നിരാഹാരത്തില്‍. നിരാഹാരം 15 ദിവസം പിന്നിട്ടപ്പോള്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
മേലാര്‍ക്കോട് ഇരട്ടകുളം പുത്തന്‍പുരക്കല്‍ അപ്പുക്കുട്ടന്‍ അര്‍ജുനനാണ് (49) സ്വന്തം വീട്ടില്‍ നിരാഹാരമിരിക്കുന്നത്. 27 വര്‍ഷം മുമ്പ് ഇയാള്‍ ഇറ്റലിയില്‍ ജോലി ചെയ്യുമ്പോള്‍ വെല്‍ഗാനിയ സ്വദേശിയായ മൊറാല ലൗറ എന്ന യുവതിയെ വിവാഹം ചെയ്തു. 1995ല്‍ അവിടത്തെ പൗരത്വവും നേടി. ഇവര്‍ക്ക് അപ്പുക്കുട്ടന്‍ ഓജന്‍ (19) അപ്പുക്കുട്ടന്‍ സ്തനില്‍ (14) എന്നീ മക്കളുമുണ്ട്. അവര്‍ അമ്മക്കൊപ്പമാണ്.
ഭാര്യയെ കാണാന്‍ ഇറ്റാലിയന്‍ അധികൃതര്‍ അനുവദിക്കുന്നില്ളെന്നാണ് ഇയാള്‍ പറയുന്നത്. 2013 മാര്‍ച്ച് മുതലാണ് കുടുംബക്കാരെ കാണാന്‍ അനുവദിക്കാതായത്. ഈ സാഹചര്യത്തിലാണ് ഇയാള്‍ മേലാര്‍കോട്ടുള്ള വീട്ടില്‍ മേയ് ഒന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ചത്. വിവരമറിഞ്ഞ ആലത്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് താലൂക്കാശുപത്രിയിലേക്ക് മാറ്റി.