തൃക്കരിപ്പൂരിൽ സി.പി.എം-ബി.ജെ.പി സംഘർഷം; നാലു പേർക്ക് പരിക്ക്
text_fieldsകാസർകോട്: തൃക്കരിപ്പൂരിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ നാലു ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. നാലു ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ഒാട്ടോറിക്ഷ കത്തിക്കുകയും കാറിന്‍റെ ചില്ല് തർക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ സി.പി.എം, ബി.ജെ.പി പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഘർഷം ആരംഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബേഡകത്ത് സി.പി.എമ്മിന്‍റെ നിയന്ത്രണത്തിലുള്ള സാംസ്കാരിക നിലയവും ബസ് കാത്തിരിപ്പു കേന്ദ്രവും അക്രമിസംഘം തകർത്തിട്ടുണ്ട്. കൂടാതെ, ചില സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.
മേഖലയിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ എട്ട് കമ്പനി ദ്രുതകർമസേനയിൽ നിന്ന് രണ്ട് കമ്പനിയെ സംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കാസർകോട് എസ്.പി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
