Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ വാഹനാപകടം: തൃശൂര്‍ സ്വദേശിയും മകനും മരിച്ചു

text_fields
bookmark_border
ദുബൈയിൽ വാഹനാപകടം: തൃശൂര്‍ സ്വദേശിയും മകനും മരിച്ചു
cancel

ദുബൈ: മുഹൈസിനയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ കേച്ചേരി സ്വദേശിയും മകനും മരിച്ചു. ചിറനല്ലൂര്‍ ചൂണ്ടല്‍ വീട്ടില്‍ സി.ഡി. ജോസ് (46), മകന്‍ ആല്‍വിന്‍ സണ്ണി (11) എന്നിവരാണ് മരിച്ചത്. സണ്ണിയുടെ ഭാര്യ ജോളി, നാലുവയസ്സുകാരനായ മകന്‍ എഡ്വിന്‍ എന്നിവരെ പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ മുഹൈസിനയില്‍ സോനാപൂരിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പുറകില്‍ മറ്റൊരു ഫോര്‍വീല്‍ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ആല്‍വിന്‍ തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സണ്ണി മരിച്ചത്. ദുബൈയിലെ അല്‍ ഗുര്‍ഗ് സ്റ്റീല്‍ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് സണ്ണി. ഏപ്രില്‍ 23നാണ് സന്ദര്‍ശക വിസയില്‍ ജോളിയും മക്കളും ദുബൈയിലത്തെിയത്. 28ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ ശ്രമം നടക്കുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story