Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിക്ക് പരാജയ ഭീതിയെന്ന് ചെന്നിത്തല
text_fieldsbookmark_border
ആലപ്പുഴ: വോട്ട് മറിച്ചെന്ന ബി.ജെ.പിയുടെ ആരോപണം പരാജയ ഭീതി മൂലമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബി.ജെ.പിയെ തോല്പിക്കാന് തിരുവനന്തപുരത്ത് എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന വ്യാഴാഴ്ച ഉച്ചവരെയേ ആയുസുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വോട്ട് ചെയ്യുമ്പോള്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജി. സുധാകരന് നോക്കിനിന്നത് ജനാധിപത്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്. സുധാകരനെ പോലൊരു മുതിര്‍ന്ന നേതാവ് ഇങ്ങനെ പെരുമാറിയത് ശരിയായില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Next Story
