എൽ.ഡി.എഫ് അധികാരത്തിലേറുമെന്ന് യെച്ചൂരി; യു.ഡി.എഫ് തിരിച്ചെത്തുമെന്ന് തങ്കച്ചൻ
text_fieldsന്യൂഡൽഹി/ തിരുവനന്തപുരം: വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ എൽ.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് മുഖ്യമന്ത്രിയാകുമെന്ന് ഫലം അറിഞ്ഞ ശേഷം കൂടിയാലോചിച്ച് തീരുമാനിക്കും. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് തോന്നുന്നില്ല. ബംഗാളില്‍ ഇടതുപക്ഷം നല്ല മുന്നേറ്റമുണ്ടാക്കുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
എല്‍.ഡി.എഫ് 85 സീറ്റില്‍ കുറയാതെ നേടുമെന്നും എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പറഞ്ഞു.
യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചെത്തുമെന്ന് കൺവീനർ പി.പി. തങ്കച്ചൻ പ്രതികരിച്ചു. 77 സീറ്റുവരെ നേടുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലബാറിലും നല്ല പ്രകടനമായിരിക്കും കാഴ്ചവെക്കുക. മുസ് ലിം ലീഗിന് ഒരു പക്ഷെ നഷ്ടപെടുക ഒരു സീറ്റ് മാത്രമായിരിക്കും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വാസ്തവ വിരുദ്ധമെന്നും തങ്കച്ചന് പറഞ്ഞു.
