Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2016 10:33 AM GMT Updated On
date_range 6 April 2017 3:58 PM GMTഫാദര്‍ ഉഴുന്നാലിൽ ഉടന്‍ മോചിതനാകുമെന്ന് ജര്‍മന്‍ പത്രം
text_fieldsbookmark_border
ബര്‍ലിന്‍: യമനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ മലയാളി വൈദികന് ഫാദർ ഉഴുന്നാലിൽ ഉടന്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രമായ ബില്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
സ്വിറ്റ്സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹില്ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിവായത്. ക്രൈസ്തവര്‍ മാത്രമല്ല, ലോകത്തെ കോടിക്കണക്കിനന് ജനങ്ങള്‍ ഫാദറിന്‍െറ മോചനം ആഗ്രഹിക്കുന്നതായും അദ്ദേഹം ഉടന്‍ മോചിതാനാകുമെന്നും ബിഷപ്പ് പറഞ്ഞു.
യമനില്‍ സന്യാസിനി സമൂഹം നടത്തുന്ന വ്യദ്ധസദനം അക്രമിച്ചാണ് ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story