Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഷന്‍ചന്ദിനൊപ്പം...

കിഷന്‍ചന്ദിനൊപ്പം വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

text_fields
bookmark_border
കിഷന്‍ചന്ദിനൊപ്പം വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
cancel

കോഴിക്കോട്: കോട്ടക്കലിന് സമീപം പുത്തനത്താണി അതിരുമലയിലുണ്ടായ വാഹനാപകടത്തില്‍ എലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി. കിഷന്‍ചന്ദിനൊപ്പം പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹയാത്രികന്‍ മരിച്ചു. കോഴിക്കോട് യു.കെ.എസ് റോഡില്‍ തയ്യില്‍ നന്ദഗോപാല്‍ (51) ആണ് തിങ്കളാഴ്ച രാവിലെയോടെ മരിച്ചത്. സ്ഥാനാര്‍ഥി പി. കിഷന്‍ചന്ദ് ചികിത്സയിലാണ്.

ഗുരുതര പരിക്കേറ്റ നന്ദഗോപാല്‍ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തയ്യില്‍ സദാനന്ദന്‍െറയും (റിട്ട. മാനേജര്‍, നെടുങ്ങാടി ബാങ്ക്) വാസന്തിയുടെയും മകനാണ്. കോഴിക്കോട്ട് ബിസിനസ് ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ദീപക് ആനന്ദ്, ശര്‍മിള ആനന്ദ്, ശാരിജ ആനന്ദ്.

Show Full Article
TAGS:accident 
Next Story